Water Prood Mobile |സോപ്പിട്ടു കഴുകാനും പറ്റുന്ന ഫോണ്‍ വരുന്നു

03:11




ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് എച്ച്ഡി ടിഎഫ്ടി എല്‍സിഡി സ്‌ക്രീനാണ് ഫോണിന്റേത്. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഡിഗ്നോ റാഫ്‌റെയ്ക്കുള്ളത്. സിഎംഒഎസ് സെന്‍സറാണ് ക്യാമറയുടെ സവിശേഷത. 3,000 എംഎഎച്ച് ബാറ്ററി 20 മണിക്കൂര്‍വരെ ടോക് ടൈം നല്‍കും. 4ജി നെറ്റ് വര്‍ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണിത്.
അടുത്തയാഴ്ച ഫോണ്‍ ജപ്പാനില്‍ പുറത്തിറക്കും. എന്നാല്‍, എന്നുമുതലാണ് ഫോണ്‍ ഇന്ത്യയില്‍ എത്തുക എന്ന് അറിവായിട്ടില്ല. 32,300 രൂപയായിരിക്കും ഫോണിന്റെ വില എന്നാണ് അറിയുന്നത്. ജപ്പാനില്‍ 57,420 ജാപ്പനീസ് യെന്‍ ആണ് വില.

Share this

Related Posts

Previous
Next Post »